ദോഹ: ഇന്ത്യ–ഖത്തർ വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ സംഘടിപ്പിച്ച ഐബിപിസി ആന്വൽ കണക്ട് 2026 വിജയകരമായി. മുതിർന്ന ഇന്ത്യൻ, ഖത്തർ ബിസിനസ് സാരഥികളെയും നയരൂപകരെയും സംരംഭകരെയും പ്രൊഫഷണലുകളെയും ഒരുമിപ്പിച്ച പരിപാടി ഉയർന്നതല ചർച്ചകൾക്കും തന്ത്രപരമായ നെറ്റ്വർക്കിംഗിനും വേദിയായി.
“Unlock Potential and Accelerate Growth – Opportunities and Challenges” എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ......
ദോഹ :പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി റാസിഖ് നാരങ്ങോളിയെയും ജനറല്‍ സെക്രട്ടറിയായി ബാസിം കൊടപ്പനയെയും,ആദില്‍ ഓമശ്ശേരിയെ ട്രഷററായും തെരഞ്ഞെടുത്തു. സക്കീന അബ്ദുല്ല, ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. അംജദ് കൊടുവള്ളി, യാസര്‍ ടി.കെ, നാസര്‍ വേളം, മുഹ്സിന് ഓമശ്ശേരി എന്നിവരെ സെക്രട്ടറിമാരായും തെരഞെടുത്തു. ......
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പൂർണ സുരക്ഷിതനെന്ന് മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്. ഖമനയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ......
കൊച്ചി : കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ട്വന്റി20 പാര്‍ട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിനാണ് എന്‍.ഡി.എയുടെ ഘടകകക്ഷിയായതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. ......
കൊച്ചി: മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ലൈഫ് സയൻസ് നിർമ്മാണ മേഖലകളിൽ കേരളം ദക്ഷിണേഷ്യയിൽ തന്നെ അതിവേഗം മുൻനിരയിലെത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണെന്ന് നിയമ,വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
നെടുമ്പാശേരി താജ് എയർപോർട്ട് ഇന്റർനാഷണൽ ഹോട്ടലിൽ. സംസ്ഥാന വ്യവസായ വകുപ്പ്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിച്ച ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് , മെഡിക്കൽ ടെക്നോളജി മേഖലകളിൽ നിക്ഷേപ സൗകര്യമൊരുക്കാനുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഗാപ്പെയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മളനം സംഘടിപ്പിച്ചത്.ജപ്പാൻ, അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മെഡ്ടെക്, ഡയഗ്നോസ്റ്റിക്സ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപ ഉപദേശകർ, ഇന്ത്യൻ നിർമ്മാതാക്കൾ, ആരോഗ്യ സേവനദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ദ്ധർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വികസനത്തിൻ്റെ കേന്ദ്രബിന്ദുവായി മെഡിക്കൽ ഉപകരണങ്ങളും ലൈഫ് സയൻസ് മേഖലയും മാറുന്നത് സ്വാഭാവിക പരിണാമമാണെന്ന് പി. ......
കൊച്ചി: പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ കളർഷൈൻ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ തങ്ങളുടെ വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീലിനെ നിയമിച്ചു. കൊച്ചി ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന 'ജയ്ഹിന്ദ് - കളർഷൈൻ സംഗമം 2026' ചടങ്ങിലായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള കളർഷൈനിന്റെ സിഗ്നേച്ചർ, സ്പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ......
തിരുവനന്തപുരം: കേരളത്തിന്റെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതിയായ അതിവേഗ റെയിൽവേ (High-Speed Rail) യാഥാർത്ഥ്യത്തിലേക്ക്. സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പുതിയൊരു അതിവേഗ പാതയ്ക്ക് രൂപരേഖ തയ്യാറാവുകയാണ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും അലച്ചിലും അനുഭവപ്പെടാം. ധനകാര്യ വിഷയങ്ങളിൽ ജാഗ്രത വേണം.......
തിരുവനന്തപുരം: കേന്ദ്ര മോട്ടർ വാഹന നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു ഡ്രൈവർക്കു ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ......